Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Life Imprisonment

റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക​യു​ടെ കൊ​ല​പാ​ത​കം: അ​യ​ൽ​വാ​സി​യാ​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ

ആ​ല​പ്പു​ഴ: തു​മ്പോ​ളി​യി​ൽ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക ഏ​ലി​യാ​മ്മ(​ചി​ന്ന​മ്മ)​യെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ പ്ര​തി മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് മാ​ഞ്ഞാ​ലി​ക്കാ​ട് വീ​ട്ടി​ൽ ഫ്രി​ല്ലി​യ്ക്ക്(39) ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ.

ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്ന് ജ​ഡ്ജി എം. ​ഷു​ഹൈ​ബ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 15 വ​ർ​ഷം വേ​റെ​യും ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.

2010 ഓ​ഗ​സ്റ്റ് 12 നാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച കൊ​ല​പാ​ത​കം. ഏ​ലി​യാ​മ്മ ടീ​ച്ച​റി​ന്‍റെ നാ​ല് മ​ക്ക​ളും ഭ​ർ​ത്താ​വും വി​ദേ​ശ​ത്താ​യി​രു​ന്നു. ഏ​ലി​യാ​മ്മ​യും ജോ​ലി​ക്കാ​രി​യും മാ​ത്ര​മാ​ണ് തു​മ്പോ​ളി​യി​ലെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ജോ​ലി​ക്കാ​രി വീ​ട്ടി​ൽ പോ​യ സ​മ​യം അ​യ​ൽ​വാ​സി​യാ​യ ഫ്രി​ല്ലി, ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്.

മു​ഖ​ത്ത് മു​ള​ക് പൊ​ടി വി​ത​റി പി​ന്നി​ൽ നി​ന്ന് ത​ള്ളി താ​ഴെ​യി​ട്ട ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് കൈ​ക​ളി​ലും ക​ഴു​ത്തി​ലും മു​റി​വ് ഉ​ണ്ടാ​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഏ​ലി​യാ​മ്മ​യു​ടെ വാ​രി​യെ​ല്ലു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്തു. പി​ന്നീ​ട് ഏ​ലി​യാ​മ്മ​യു​ടെ സ്വ​ർ​ണ വ​ള​ക​ളും മാ​ല​യും മോ​ഷ്ടി​ച്ചു. മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ഫ്രി​ല്ലി ഇ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​ത്.

ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ വ​ഴി​തെ​റ്റി​ക്കാ​നും പ്ര​തി ശ്ര​മി​ച്ചു. ത​മി​ഴ് നാ​ടോ​ടി സം​ഘ​ത്തെ ഏ​ലി​യാ​മ്മ​യു​ടെ വീ​ട്ടി​ൽ ക​ണ്ട​താ​യി മൊ​ഴി ന​ൽ​കി​യ ഫ്രി​ല്ലി​യെ ആ​ദ്യം പോ​ലീ​സ് വി​ശ്വ​സി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​രി​ൽ ട്രെ​യി​നി​ൽ നി​ന്ന് ഒ​രു നാ​ടോ​ടി സം​ഘ​ത്തെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പി​ന്നീ​ട് തെ​ളി​ഞ്ഞു. തു​ട​ർ​ന്ന് ഫ്രി​ല്ലി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി.

തു​ട​ർ​ച്ച​യാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​ടു​വി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. 2010 സെ​പ്റ്റം​ബ​ർ ആ​റി​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ. തോ​മ​സാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സി​ബി​സി​ഐ​ഡി ഇ​ൻ​സ്പെ​ക്ട​ർ എ. ​ന​സീ​ർ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ൽ 70 ഓ​ളം സാ​ക്ഷി​ക​ളും നി​ര​വ​ധി തൊ​ണ്ടി മു​ത​ല​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Kerala

രവീന്ദ്ര സിംഗ് വധം: പ്രതിക്കു ജീവപര്യന്തം

പ​​​റ​​​വൂ​​​ർ: ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ക്കു ജീ​​​വ​​​പ​​​ര്യ​​​ന്തം ക​​​ഠി​​​ന​​​ത​​​ട​​​വ്. പ്ര​​​കാ​​​ശ് സിം​​​ഗി (36)നെ​​​യാ​​​ണു പ​​​റ​​​വൂ​​​ർ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി 2 ജ​​​ഡ്ജി വി. ​​​ജ്യോ​​​തി ശി​​​ക്ഷി​​​ച്ച​​​ത്. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യു​​​മ​​​ട​​​യ്ക്ക​​​ണം.

2019 മേ​​​യ് ഏ​​​ഴി​​​നാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് സ്വ​​​ദേ​​​ശി​​​ത​​​ന്നെ​​​യാ​​​യ ര​​​വീ​​​ന്ദ്ര സിം​​​ഗാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. കു​​​റു​​​പ്പം​​​പ​​​ടി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ പാ​​​ണി​​​യേ​​​ലി​​​യി​​​ലു​​​ള്ള റ​​​സ്റ്റ​​​റ​​​ന്‍റി​​​ൽ ജോ​​​ലി​​​ക്കാ​​​രാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും.

റ​​​സ്റ്ററ​​​ന്‍റ് ഉ​​​ട​​​മ​​​യി​​​ൽ​​​നി​​​ന്ന് പ്ര​​​കാ​​​ശ് സിം​​​ഗ് അ​​​മി​​​ത​​​മാ​​​യി പ​​​ണം വാ​​​ങ്ങു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട ര​​​വീ​​​ന്ദ്ര സിം​​​ഗ് ഉ​​​ട​​​മ​​​യോ​​​ടു പ്ര​​​കാ​​​ശി​​​ന് ഇ​​​ങ്ങ​​​നെ പ​​​ണം കൊ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ ര​​​വീ​​​ന്ദ്ര സിം​​​ഗി​​​നെ വി​​​റ​​​കു​​​കൊ​​​ണ്ട് അ​​​ടി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

കു​​​റു​​​പ്പം​​​പ​​​ടി എ​​​സ്എ​​​ച്ച്ഒ​​​യാ​​​യി​​​രു​​​ന്ന കെ.​​​ആ​​​ർ. മ​​​നോ​​​ജാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി അ​​​ഡീ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ എം.​​​ബി. ഷാ​​​ജി ഹാ​​​ജ​​​രാ​​​യി.

Kerala

ല​തേ​ഷ് വ​ധ​ക്കേ​സ്; ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ക​ണ്ണൂ​ർ: ത​ല​ശേ​രി കെ. ​ല​തേ​ഷ് വ​ധ​ക്കേ​സി​ൽ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം. 1,40,000 പി​ഴ​യും ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു.

ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. കേ​സി​ൽ ഒ​ൻ​പ​ത്, 10, 11 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. എ​ട്ടാം പ്ര​തി വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു.

സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ല​തേ​ഷ് 2008ലാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡി​സം​ബ​ർ 31ന് ​ബോം​ബ് എ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം ല​തേ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്താ​യ മോ​ഹ​ൻ​ലാ​ലി​നെ (ലാ​ലു) വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

മനാഫ് വധക്കേസ്: ഷഫീഖിന് ജീവപര്യന്തം

മഞ്ചേരി: കോളിളക്കം സൃഷ്ടിച്ച ഒതായി മനാഫ് വധക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം. മുൻ എംഎൽഎ പി.വി. അൻവറിന്‍റെ സഹോദരി പുത്രനും ഒന്നാം പ്രതിയുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷഫീഖിനെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്.

മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. ജീവപര്യന്തത്തിനു പുറമേ ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. ഈ പണം ഷഫീഖിന്‍റെ സഹോദരിയും കേസിലെ സാക്ഷിയുമായ ഫാത്തിമയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

പിഴയടച്ചില്ലെങ്കിൽ ജീവപര്യന്തത്തിനു പുറമേ ഒരു വർഷം കൂടി ശിക്ഷ അനുഭവിക്കണം. കേസിലെ മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷരീഫ് (58), 17-ാം പ്രതി നിലന്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ് (52), 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക ഏറക്കോടൻ കബീർ എന്ന ജാബിർ (52) എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെള്ളിയാഴ്ച വെറുതെ വിട്ടിരുന്നു.

1995 ഏപ്രിൽ 13ന് ഒതായി അങ്ങാടിയിൽ നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകൽ മനാഫിനെ അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ രണ്ടാം പ്രതിയായിരുന്നു മുൻ എംഎൽഎ പി.വി. അൻവർ. ഏഴാം പ്രതിയായിരുന്ന അൻവറിന്‍റെ പിതാവ് പി.വി. ഷൗക്കത്തലി കുറ്റപത്രം സമർപ്പിക്കും മുന്പെ മരണപ്പെട്ടു.

പട്ടാപ്പകൽ നടന്ന കൊലപാതകത്തിൽ ഒന്നാം സാക്ഷി അന്നും കൂറുമാറിയിരുന്നു. കേസിൽ 21 പ്രതികളെ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. കേസിൽ അൻവറിന്‍റെ രണ്ട് സഹോദരീപുത്രൻമാരടക്കം നാല് പ്രതികളെ 23 വർഷമായിട്ടും പോലീസ് പിടികൂടിയിരുന്നില്ല.

ഇവരെ പിടികൂടാൻ നടപടിയാവശ്യപ്പെട്ട് മനാഫിന്‍റെ സഹോദരൻ അബ്ദുൾ റസാഖ് കോടതിയെ സമീപിച്ചതോടെയാണ് നാലു പ്രതികളെയും ലുക്കൗട്ട് നോട്ടീസിറക്കി ഇന്‍റർപോൾ സഹായത്തോടെ പിടികൂടാൻ മഞ്ചേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2018 ജൂലൈ 25ന് ഉത്തരവിട്ടത്.

2018 ഓഗസ്റ്റ് 30ന് കബീറും മുനീബും 2019 ജനുവരി 21ന് ഷരീഫും കീഴടങ്ങുകയായിരുന്നു. ഒന്നാം പ്രതിയായ മാലങ്ങാടൻ ഷെഫീഖ് 25 വർഷമായി ദുബായിലായിരുന്നു. കോവിഡ് കാലത്ത് ഷാർജയിൽ നിന്ന് ചാർട്ടേഡ് ഫ്ളൈറ്റിൽ കരിപ്പൂരിലെത്തിയപ്പോൾ 2020 ജൂണ്‍ 24നാണ് അറസ്റ്റിലായത്. ‌‌‌

കേസിൽ രണ്ടാം പ്രതിയായിരുന്ന പി.വി. അൻവനെയടക്കം വെറുതെവിട്ട 21 പ്രതികൾക്ക് ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെ അപ്പീലും സഹോദരൻ അബ്ദുൾ റസാഖിന്‍റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.

Latest News

Corehub Up